Site icon Janayugom Online

യാത്രാനിരക്ക് വര്‍ധനവ്: 31ന് സംസ്ഥാന വ്യാപകമായി സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസ് ഉടമകൾ

bus

കേരളത്തില്‍ സംസ്ഥാനവ്യാപകമായി സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 31നാണ് പണിമുടക്ക്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു. 

140 കിലോമീറ്ററിലധികം വരുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ നിരോധിക്കുവാനും, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ ഓര്‍ഡനറിയാക്കി മാറ്റുവാനും, സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസ്സുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന കാര്യങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് 31ന് പണി മുടക്കുന്നതെന്ന് സംയുക്ത സമിതി ഭാരവാഹികളായ ടി ഗോപിനാഥന്‍, കെ സത്യന്‍, ഗോകുലം ഗോകുല്‍ദാസ്, എ എസ് ബേബി, കെ രവീന്ദ്രകുമാര്‍, എന്‍ വിദ്യാധരന്‍, കെ ഐ ബഷീര്‍, കെ കൃഷണന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Fare increase: Bus own­ers will stop the ser­vice across the state on 31st

You may also like this video

Exit mobile version