Site iconSite icon Janayugom Online

ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി; സമരം പിന്‍വലിച്ച് കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ജില്ലാ കളക്ടര്‍ നേരിട്ടെത്തി കര്‍ഷക നേതാക്കള്‍ക്ക് കൈമാറിയതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് സമര നേതാവും മുന്‍ എം എല്‍ എയുമായ ജെ പി ഗാവിത് പ്രഖ്യാപിക്കുകയായിരുന്നു.

സമരത്തിനിടെ കുഴഞ്ഞുവീണ കര്‍ഷകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 58കാരനായ പുണ്ട്‌ലിക് യാദവാണ് മരിച്ചത്. ഏഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് 14 ആവശ്യങ്ങള്‍ ഉന്നയിച്ച് നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത് വരെ ജാഥ നിര്‍ത്തിവച്ച് കര്‍ഷകര്‍ താനെ ജില്ലയിലെ വാസിന്ത് കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Farmer strike called off

You may also like this video

Exit mobile version