കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യക്തമാക്കി.നഗരത്തിലെ ബവാനാ സ്റ്റേഡിയം താല്ക്കാലികമായി ജയിലിലാക്കി മാറ്റണമെന്ന കേന്ദ്ര നിര്‍ദ്ദേശം നിഷേധിച്ചുകൊണ്ടാണ് ഡലഹി സര്‍ക്കാര്‍ മറുപടി നല്‍കിയത്.
പഞ്ചാബ്,ഹരിയാന,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി നഗരം വളഞ്ഞിരിക്കുകയാണ് പൊലീസ്.സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അധികാരമുണ്ട്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല.
കേന്ദ്രം കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിനുള്ള കത്തില്‍ വ്യക്തമാക്കി. കൂടാതെ കര്‍ഷകര്‍ അന്നദാതാക്കളാണെന്നും അവരെ അറസ്റ്റുചെയ്യുന്നത് മുറിവില്‍ ഉപ്പുകൊണ്ട് ഉരസുന്നത് പോലെയാകുമെന്നും കത്തില്‍ ദില്ലി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതിനാല്‍ സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
English Summary:
Farmers are breadwinners; Delhi government says they cannot be arrested
You may also like this video: