കേരളത്തെ തരിശു രഹിത കേരളമാക്കി മാറ്റാൻ കർഷക തൊഴിലാളികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് ഡെപ്യൂട്ടി സ്പീക്കറും ബികെഎംയു സംസ്ഥാന പ്രസിഡന്റുമായ ചിറ്റയം ഗോപകുമാർ പറഞ്ഞു. ബികെഎംയുവിന്റെ നേതൃത്വത്തിൽ മണലൂരിൽ സംഘടിപ്പിച്ച തരിശുരഹിത ഭൂമിയുടെ ആദ്യ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തരിശുരഹിത ഭൂമി സൃഷ്ടിക്കുന്നതോടൊപ്പം ആരോഗ്യമുള്ള ഒരു കേരളം സൃഷ്ടിക്കു എന്നുള്ള ലക്ഷ്യം കൂടി ഈ പരിപാടിക്കുണ്ടെന്ന്ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. രണ്ട് ഏക്കര്‍ തരിശു ഭൂമിയിൽ കൂർക്ക, കപ്പ, ചെണ്ടുമല്ലി, വാഴ, മഞ്ഞൾ, ചേന, പയർ എന്നീ കൃഷികളാണ് ചെയ്തിട്ടുള്ളത്.
യോഗത്തിൽ തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റും ബികെഎംയു തൃശൂർ ജില്ലാസെക്രട്ടറിയുമായ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. കൃഷിക്ക് നേതൃത്വം നൽകിയ കർഷക തൊഴിലാളികളെ ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ആദരിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ മുഖ്യ അതിഥിയായി. ബികെഎംയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാഗേഷ് കണിയാംപറമ്പിൽ, പി എസ് ജയൻ, എൻ കെ സുബ്രമഹ്ണ്യൻ, പി കെ കൃഷ്ണൻ, വി ആർ മനോജ്, കെ വി വിനോദൻ, എം ആർ മോഹനൻ, സാജൻ പി ബി മുഹമ്മദ്, ബെന്നി ആന്റണി, വി ജി രാധാകൃഷ്ണൻ, പി കെ ചന്ദ്രൻ, കെ കെ സെൻ എന്നിവർ സംസാരിച്ചു.