Site iconSite icon Janayugom Online

വന്യമൃഗശല്യം: വയനാട്ടിലെ കർഷകർ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തും

വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് വയനാട്ടിലെ കർഷകർ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ പാർലമെൻ്റ് മാർച്ച് നടത്തും.
രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹരിഹാരം കാണുന്നതിന് ശക്തമായ നടപടിയെടുക്കുക, 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ അക്ട് മനുഷ്യർക്ക് പ്രഥമ പരിഗണന നൽകി ഭേദഗതി ചെയ്യുക, നഷ്ടപരിഹാര തുക ഉയർത്തുക, കാടും നാടും വേർത്തിരിക്കുക മനുഷ്യനെയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, ബഫർ സോൺ കാട്ടിനുള്ളിൽ നിജപ്പെടുത്തുക, വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ അന്തരാവകാശിക്ക് സർക്കാർ ജോലി നൽകുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുക, കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക. സിപിഐയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് അവസാനവാരമാണ് കർഷകർ പാർലമെൻ്റലേക്ക് മാർച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാഗവാഹികള്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Wildlife: Farm­ers of Wayanad will take out Par­lia­ment March under the lead­er­ship of All India Kisan Sabha

You may also like this video

Exit mobile version