Site icon Janayugom Online

മോഡിയുടെ കോലം കത്തിക്കും,ട്രെയിൻ തടയും ;ലഖിംപൂർ ഖേരി സംഭവത്തില്‍ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ

ലഖിംപൂർ ഖേരി കർഷകരെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്​ചാത്തലത്തിൽ കേന്ദ്രസർക്കാറിനെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ. ഒക്​ടോബർ 15ന്​ രാജ്യത്താകമാനം പ്രധാനമ​ന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുമെന്ന്​ കർഷകർ അറിയിച്ചു.

ഒക്​ടോബർ 18ന്​ രാജ്യവ്യാപകമായി ട്രെയിൻ തടയും. ഒക്​ടോബർ 26ന്​ ലഖ്​നോവിൽ മഹാപഞ്ചായത്ത്​ നടത്തുമെന്ന്​ കർഷകർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്നാണ്​ കർഷകരുടെ പ്രധാന ആവശ്യം. മന്ത്രിയുടെ മകൻ ആശിഷിനെ ഉടൻ അറസ്റ്റ്​ ചെയ്യണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

രാജ്യത്തി വിവിധ ഭാഗങ്ങളിൽ നിന്ന്​ കർഷകർ ഒക്​ടോബർ 12ന്​ ലഖിംപൂരിലെത്തും. പ്രതിഷേധത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ രാജ്യത്തൊട്ടാകെ മെഴുകു​തിരി തെളിയിക്കണമെന്നും കർഷകർ അഭ്യർഥിച്ചു. ലഖിംപൂരിൽ മരിച്ച കർഷകരുടെ ചിതാഭസ്​മം വിവിധ സംസ്ഥാനങ്ങളിലായി നിമഞ്​ജനം ചെയ്യുമെന്ന്​ സ്വരാജ്​ ഇന്ത്യ തലവൻ യോഗേന്ദ്ര യാദവ്​ പറഞ്ഞു.
eng­lish summary;Farmers’ orga­ni­za­tions pre­pare for mas­sive protest over Lakhim­pur Kheri incident
you may also like this video;

Exit mobile version