കര്‍ഷക സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനം. താങ്ങുവില സംബന്ധിച്ച് സര്‍ക്കാര്‍ സമിതിയിലേക്ക് അഞ്ച് കര്‍ഷക നേതാക്കളെ നിര്‍ദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. ഇന്നത്തെ യോഗ തീരുമാനം അമിത്ഷായെ അറിയിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. സമരം സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്രസര്‍ക്കാരുമായി കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്നും കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായാല്‍ സമരം പിന്‍വലിക്കുന്നത് ആലോചിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
English summary; Farmers protest updates
You may also like this video;