Site iconSite icon Janayugom Online

സംയുക്ത കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

farmersfarmers

സംയുക്ത കര്‍ഷക മോര്‍ച്ചയുടെ ആഹ്വാനപ്രകാരം ഇന്ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കും. ദേശീയ കര്‍ഷക പ്രക്ഷോഭത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച താങ്ങുവില നിയമനം വഴി നടപ്പിലാക്കുക, വൈദ്യുതി ബില്‍ പിന്‍വലിക്കുക, കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കാര്‍ഷിക കടം കേന്ദ്രം എഴുതിത്തള്ളുക, ഇവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കിസാന്‍സഭ, കേരള കര്‍ഷകസംഘം, കര്‍ഷക യൂണിയന്‍(എം), കിസാന്‍ ജനത(എസ്), കിസാന്‍ ജനത(എല്‍ജെഡി), കര്‍ഷക കോണ്‍ഗ്രസ്(എസ്), കേരള കര്‍ഷക യൂണിയന്‍ (സ്‌കറിയ), ജനാധിപത്യ കര്‍ഷക യൂണിയന്‍, നാഷണലിസ്റ്റ് കിസാന്‍സഭ എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മാര്‍ച്ച് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. 

Eng­lish Summary:Farmers’ Raj Bha­van March today
You may also like this video

Exit mobile version