Site icon Janayugom Online

ഫറോക്ക് റയിൽവേ മേൽപ്പാലം: പണി തീരാതെ അപ്രോച്ച് റോഡ്

road

ഫറോക്ക് എളേടത്തുകുന്ന് റയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നു. പാലം നിർമ്മിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും പാർശ്വ റോഡ് നിർമ്മാണം പൂർത്തിയായില്ല. വെസ്റ്റ്നല്ലൂർ — പാണ്ടിപ്പാടം പ്രദേശങ്ങളിലെ ജനങ്ങൾക്ക് സുഗമമായി ഫറോക്കിലെത്തുവാനുള്ള ഏക വഴിയാണിത്. പാർശ്വ റോഡ് നിർമ്മാണം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. ഫറോക്ക് ഐഒസിക്കു സമീപം മണ്ണാർപ്പാടമാണ് അപ്രാേച്ച് റോഡിന്റെ ഒരു ഭാഗം. പടിഞ്ഞാറു ഭാഗം പൂത്തോളം റോഡാണ്. പാലത്തിന്റെ ഇരുവശങ്ങളിലും റോഡ് നിരപ്പാക്കൽ പ്രവൃത്തി പൂർത്തിയായിട്ടില്ല. റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് പാർശ്വഭിത്തി നിന്നാണവും മണ്ണു നിരപ്പാക്കലും ബാക്കിയാണ്. പണിതിട്ടും പണിതിട്ടും പണിതീരാത്ത അവസ്ഥ.

റോഡിന്റെ നിർമ്മാണം നീണ്ടു പോകുന്നതിൽ ജനങ്ങൾക്കു ശക്തമായ പ്രതിഷേധമുണ്ട്. അടുത്ത കാലവർഷത്തിനു മുമ്പെക്കിലും മേൽപ്പാലത്തിലൂടെ വാഹനമോടുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. റയിൽപ്പാളത്തിലൂടെ നടന്നാണ് ഈ പ്രദേശത്തെ ജനങ്ങൾ ഫറോക്കിലെത്തുന്നത്. അടുത്ത കാലത്ത് തീവണ്ടി തട്ടി ഒരു സ്കൂൾ വിദ്യാർത്ഥി ഇവിടെ മരിച്ചിരുന്നു. അപ്രോച്ച് റോഡ് നിർമ്മാണം വേഗം പൂർത്തീകരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Eng­lish Sum­ma­ry: Farook Rail­way Fly­over: Approach Road unfinished

You may also like this video

Exit mobile version