Site iconSite icon Janayugom Online

ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ നെടുമ്പാശേരിയിൽ പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ആറ് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനറെ കസ്റ്റംസ് പിടികൂടി.

ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലിനെയാണ് പിടികൂടിയത്. ബാഗിനകത്ത് പ്രത്യേകം ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്.

Exit mobile version