Site iconSite icon Janayugom Online

കൊല്ലത്ത് മത്സ്യ ബന്ധനത്തിനിടെ അച്ഛനും, മകളും മുങ്ങിമരിച്ചു

കൊല്ലം പറവൂരിൽ മത്സ്യ ബന്ധനത്തിനിടെ അച്ഛനും, മകളും പുഴയിൽ മുങ്ങി മരിച്ചു. ഏഴിക്കര കടക്കര നോർത്ത് സ്വദേശി ബാബു മകൾ നിമ്മ്യ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ബാബു മകള്‍ക്കൊപ്പം വീരൻ പുഴയില്‍ മീൻ പിടിക്കുമ്പോഴായിരുന്നു അപകടം.

നിമ്മ്യയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കടമക്കുടി ഗവ. വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ.

 

Exit mobile version