കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍, ഗൗരി എന്നിവരാണ് ലോറി ഡ്രൈവറുടെ അശ്രദ്ധമൂലം അപകടത്തില്‍പ്പെട്ട് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെ മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍ മകള്‍ ഗൗരിയെ സ്കൂളില്‍ വിടാനായി പോകുന്നിടെയാണ് അപകടമുണ്ടായത്.
ഒരേ വശത്തിലൂടെ പുറകിലൂടെ വന്ന കണ്ടെയ്നര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. 20 മീറ്ററോളം ദൂരം ലോറി ബൈക്കുമായി മുന്നോട്ട് പോയി. സംഭസ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടിയുടെ ഗോപകുമാര്‍ മരിച്ചിരുന്നു. ചാത്തന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഗൗരി.
English Summary: father and daughter met a tragic accident to death in national highway
You may also like this video