9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024
September 4, 2024
September 3, 2024

ദേശീയപാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകള്‍ക്കും ദാരുണാ ന്ത്യം

Janayugom Webdesk
കൊല്ലം
November 4, 2022 2:42 pm

കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍, ഗൗരി എന്നിവരാണ് ലോറി ഡ്രൈവറുടെ അശ്രദ്ധമൂലം അപകടത്തില്‍പ്പെട്ട് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെ മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍ മകള്‍ ഗൗരിയെ സ്കൂളില്‍ വിടാനായി പോകുന്നിടെയാണ് അപകടമുണ്ടായത്. 

ഒരേ വശത്തിലൂടെ പുറകിലൂടെ വന്ന കണ്ടെയ്നര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. 20 മീറ്ററോളം ദൂരം ലോറി ബൈക്കുമായി മുന്നോട്ട് പോയി. സംഭസ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടിയുടെ ഗോപകുമാര്‍ മരിച്ചിരുന്നു. ചാത്തന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഗൗരി.

Eng­lish Sum­ma­ry: father and daugh­ter met a trag­ic acci­dent to death in nation­al highway
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.