Site iconSite icon Janayugom Online

കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടി; തിരുവനന്തപുരത്ത് അച്ഛനും മകനും അറസ്റ്റില്‍

പണം ഇരട്ടിപ്പിച്ചുനൽകാമെന്നു വാഗ്ദാനത്തില്‍ വിശ്വസിച്ച് നടന്‍ കൊല്ലം തുളസിക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ നഷ്ടമായി. വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും മകനും ചേര്‍ന്നാണ് തുളസിയുടെ പണം തട്ടിയെടുത്തത്. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടി. സന്തോഷ് കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്.

ജി കാപിറ്റൽ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ ദിവസവും മുന്നൂറ് രൂപ വീതം പലിശ നല്‍കും. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നൽകിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനൽകി. പിന്നീട് നാലു ലക്ഷം നൽകിയപ്പോൾ എട്ടു ലക്ഷം തിരിച്ചുനൽകുകയും ചെയ്തു. ഇതോടെ 20 ലക്ഷം നൽകിയെങ്കിലും പിന്നീട് ഒന്നുംനടന് തിരിച്ചു ലഭിച്ചില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്.

Eng­lish Sum­ma­ry: father and son arrest­ed after extort­ing 22 lakhs from actor
You may also like this video

 

Exit mobile version