Site icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെൺമക്കളെ പീഡി പ്പിച്ചു: തൃശൂരില്‍ പിതാവ് അറസ്റ്റിൽ

തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺമക്കൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു. തൃശൂർ കുന്നംകുളം സ്വദേശിയാണ് മക്കളുടെ പരാതിയില്‍ അറസ്റ്റിലായത്. പതിനാലും 16ഉം വയസുള്ള പെൺകുട്ടികളാണ് ലൈംഗികാതിക്രമത്തിനിരയായത്.

പീഡ നവിവരം പുറത്തുപറയാതിരിക്കാൻ ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീ ഡനം സഹിക്കവയ്യാതെ ഒടുവില്‍ കുട്ടികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയും, കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Eng­lish Sum­ma­ry: Father arrest­ed for molest­ing minor daughters
You may also like this video

Exit mobile version