ഇതര മതക്കാരനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാൻ തയാറാകാഞ്ഞ 14 കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചു. ആലുവയിലാണ് സംഭവം. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആൺകുട്ടിയും പെൺകുട്ടിയും സ്കൂളിലെ സഹപാഠികളാണ്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞെങ്കിലും പെണ്‍കുട്ടി തയാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അച്ഛൻ അബീസ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനി വിഭാഗത്തിൽപ്പെട്ട മാരക വിഷം മരണം സംഭവിക്കുമെന്ന അറിവോടെയാണ് പിതാവ് മകളെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ച് എറിഞ്ഞത്. അമ്മ വന്നു നോക്കുമ്പോൾ പിതാവ് കുട്ടിയുടെ വായ് ബലമായി തുറന്നുപിടിച്ച് കളനാശിനി കുടിപ്പിക്കുകയായിരുന്നു.
English Summary:Father Arrested in Kochi for Attempting to Kill 14-Year-Old Daughter
You may also like this video