മദ്യപിച്ചെത്തിയ പിതാവ് 16കാരനായ മകന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. അടിമാലിക്ക് സമീപം ആനച്ചാല്‍ മുതുവാൻകുടിയില്‍ ബുധനാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പിതാവിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് പ്ലസ്ടു വിദ്യാർത്ഥിയായ മകൻ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
മദ്യലഹരിയിലായിരുന്ന പിതാവ് മാതാവിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോൾ മകന് വേട്ട് ഏൽക്കുകയായിരുന്നു. മാതാവിനും, സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. നിസാരമായ പരിക്കുകളേറ്റ അമ്മയേയും സഹോദരിയെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നൽകി വിട്ടയച്ചു. അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയിൽ ഹാജരാക്കി.
English Summary: Father attacked 16-year-old son
You may also like this video