രാവിലെ നേരത്തെ എഴുന്നേൽക്കാൻ തയ്യാറാവാത്തതില്‍ അച്ഛൻ തല്ലിയതില്‍ മനംനൊന്ത് മകന്‍ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു. രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലാണ് സംഭവം. നേരത്തെ ഉറങ്ങാൻ കിടന്ന മകൻ രാവിലെ അച്ഛൻ ഉണർന്നപ്പോൾ എഴുന്നേൽക്കാൻ വൈകി. വിളിച്ചിട്ടും എഴുനേൽക്കാത്തതിനെ തുടർന്ന് അച്ഛൻ കുട്ടിയെ ശകാരിക്കുകയും തല്ലുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രായപൂർത്തിയാകാത്ത മകൻ വീട്ടിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ട്രോമ വാർഡിൽ പ്രവേശിപ്പിച്ചു.
ആശുപത്രി മാനേജ്‌മന്റ് പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ വഴക്ക് പതിവാണെന്നും മകൻ മയക്കുമരുന്നിന് അടിമയാണെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. നിലവിൽ കുട്ടി ജില്ലാ ആശുപത്രയിൽ ചികിത്സയിലാണ്.
English Sammury: father beat him for getting up late son cut throat with blade