Site icon Janayugom Online

10 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കാറില്‍ വച്ച് മറന്നു; ചൂട് സഹിക്കാതെ കുഞ്ഞിന് ദാരുണാന്ത്യം

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കാറില്‍ വെച്ച് മറന്നു. പോര്‍ച്ചുഗലിലാണ് ചൂട് സഹിക്കാനാവാതെ കുഞ്ഞ് മരിച്ചത്. നോവ യൂനിവേഴ്‌സിറ്റിയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റിയാണ് കുഞ്ഞിന്റെ പിതാവ്. സെപ്റ്റംബര്‍ എട്ടിന് കുഞ്ഞിനെ കാംപസിലെ ക്രഷില്‍ കൊണ്ടാക്കാനായി എത്തിയതായിരുന്നു പിതാവ്. ജോലിക്കു പോകുന്നതിന് മുമ്പ് കുഞ്ഞിനെ പതിവായി ക്രഷില്‍ ആക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സംഭവ ദിവസം കുഞ്ഞിനെ ക്രഷിലാക്കാന്‍ മറന്ന പിതാവ് നേരെ ഓഫീസില്‍ പോയി. ഏഴ് മണിക്കൂര്‍ കഴിഞ്ഞ് കാറിനടുത്തെത്തിയപ്പോഴാണ് പിതാവിന് ഇക്കാര്യം ഓര്‍മ വന്നത്. ഇയാള്‍ നോക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.

കുഞ്ഞിനെ ഉണര്‍ത്താന്‍ പലതവണ ശ്രമിച്ചു എന്നാല്‍ കുഞ്ഞിന് പ്രതികരണവുമുണ്ടായില്ല. ഉടന്‍ അടിയന്തര സര്‍വീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. പുറത്ത് 26 ഡിഗ്രി സെല്‍ഷ്യസ് താപനില ആണെങ്കില്‍ കാറിനുള്ളില്‍ അത് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

Eng­lish Summary:Father for­gets 10-month-old baby in car; Unable to tol­er­ate the heat, the baby has a trag­ic end

You may also like this video

Exit mobile version