Site iconSite icon Janayugom Online

പത്താം ക്ലാസ് പരീക്ഷ അച്ഛനും മകനും ഒന്നിച്ചെഴുതി; അച്ഛന്‍ പാസായി, മകന് തോല്‍വി

പത്താം ക്ലാസ് പരീക്ഷ ഒന്നിച്ചെഴുതിയ അച്ഛനും മകനെയും കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഹാരാഷ്ട്ര ബോര്‍ഡ് പരീക്ഷ ഫലം പുറത്ത് വന്നതോടെയാണ് 43കാരനായ പിതാവിന്റെ പരീക്ഷ വിജയവും മകന്റെ പരാജയ വിവരവും അറിയുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന വാർഷിക പത്താം ക്ലാസ് പരീക്ഷകളുടെ ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. പൂനെ നഗരത്തിലെ ബാബാസാഹെബ് അംബേദ്കർ ഡയസ് പ്ലോട്ടിലെ താമസക്കാരനായ വാഗ്മരെ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്നയാളാണ് ഭാസ്‌കർ വാഗ്‌മരെ. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മകനോടൊപ്പം ഈ വർഷം പരീക്ഷയെഴുതിയ അച്ഛന്‍ പഠിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം അതിന് സാധിച്ചില്ല. 

Eng­lish Summary:father passed sslc exam and the son failed
You may also like this video

Exit mobile version