മലപ്പുറം ഉദിരെപൊയിലിൽ പിതാവിന്റെ മര്‍ദ്ദനമേറ്റ് രണ്ടുവയസുകാരി കൊല്ലപ്പെട്ടതായി പരാതി. സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പരാതി നൽകി. കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞ് പിതാവ് തന്നെ ഇന്നലെ വൈകിട്ട് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. അതേസമയം കുഞ്ഞിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതരത്തിലുള്ള നീലിച്ച പാടുകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
മൃതദേഹം മഞ്ചരി മെഡിക്കൽ കോളെജിലാണ് സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
English Summary: Father’s brutality: Two-year-old girl beaten to death in Malappuram
You may also like this video