Site iconSite icon Janayugom Online

സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടത്തിൽ അനുക്കൂല വിധി; വിജയ് ചിത്രം ജനനായകൻ തിയേറ്ററുകളിലേക്ക്

സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടത്തിൽ അനുക്കൂല വിധി ലഭിച്ചതിനെ തുടർന്ന് വിജയ് ചിത്രം ജനനായകൻ തിയേറ്ററുകളിലേക്ക്.ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. നടന്‍ വിജയ്‌യുടെ അവസാന ചിത്രമായിരിക്കും ജനനായകൻ. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ ആണ് മദ്രാസ് ഹൈക്കോടതി വിധി.

സർട്ടിഫിക്കേറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയിൽ അംഗമായ ഒരാൾ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കേറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും സി ബി എഫ് സി ചെയർമാന് ഇടപെടാമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. 

ചിത്രത്തിന്റെ ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരം പരാതികള്‍ അപകടകരമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചിത്രം പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച സിബിഎഫ്സി ചെയര്‍പേഴ്സണിന്റെ കത്ത് കോടതി റദ്ദാക്കി. വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകും.

Exit mobile version