എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടുവിൽ എഫ്‌സി ഗോവക്കെതിരായ എവേ മത്സരത്തിനുള്ള അൽ നസ്ർ ടീമിൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഉണ്ടാവില്ലെന്ന് ക്ലബ് സ്ഥിരീകരിച്ചു. റൊണാൾഡോയ്ക്ക് പുറമെ ക്രൊയേഷ്യൻ താരം മാഴ്‌സെലോ ബ്രോസോവിച്ചും ടീമിനൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്നാണ് സൂചന. ഒക്ടോബർ 22 വൈകീട്ട് 7.15 ന് ഗോവയിലെ ഫതോർഡ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം.
റൊണാൾഡോയും ബ്രോസോവിച്ചും ഇല്ലെങ്കിലും കിങ്സ്ലി കോമൻ, ഇനിഗോ മാർട്ടിനസ്, സാദിയോ മാനെ തുടങ്ങിയ പ്രമുഖ താരങ്ങൾ അൽ നസ്റിനായി ഇന്ത്യയിലെത്തുന്നുണ്ട്. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച അൽ നസ്ർ ഗ്രൂപ്പ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം, കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട എഫ്‌സി ഗോവ അവസാന സ്ഥാനത്താണ്.

