24 January 2026, Saturday

Related news

December 30, 2025
November 24, 2025
November 17, 2025
November 12, 2025
November 6, 2025
October 22, 2025
October 20, 2025
October 12, 2025
October 9, 2025
August 8, 2025

എഫ്‌സി ഗോവ — അൽ നസ്ർ മത്സരം: റൊണാൾഡോ ഇന്ത്യയിലേക്കില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി അൽ നസ്ർ

Janayugom Webdesk
പനാജി
October 20, 2025 8:15 pm

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടുവിൽ എഫ്‌സി ഗോവക്കെതിരായ എവേ മത്സരത്തിനുള്ള അൽ നസ്ർ ടീമിൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഉണ്ടാവില്ലെന്ന് ക്ലബ് സ്ഥിരീകരിച്ചു. റൊണാൾഡോയ്ക്ക് പുറമെ ക്രൊയേഷ്യൻ താരം മാഴ്‌സെലോ ബ്രോസോവിച്ചും ടീമിനൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്നാണ് സൂചന. ഒക്ടോബർ 22 വൈകീട്ട് 7.15 ന് ഗോവയിലെ ഫതോർഡ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം.

റൊണാൾഡോയും ബ്രോസോവിച്ചും ഇല്ലെങ്കിലും കിങ്സ്ലി കോമൻ, ഇനിഗോ മാർട്ടിനസ്, സാദിയോ മാനെ തുടങ്ങിയ പ്രമുഖ താരങ്ങൾ അൽ നസ്റിനായി ഇന്ത്യയിലെത്തുന്നുണ്ട്. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച അൽ നസ്ർ ഗ്രൂപ്പ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം, കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട എഫ്‌സി ഗോവ അവസാന സ്ഥാനത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.