എന്‍ജിഒകളുടെ എഫ്‌സിആർഎ ലെെസന്‍സ് പുതുക്കാൻ വിസമ്മതിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.
രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷകൾ നിരസിക്കപ്പെട്ട സംഘടനകളെ വിലക്കുന്ന തരത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പും വിദേശ ഫണ്ടുകൾ സ്വീകരിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നെ ഉത്തരവും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കൂടാതെ, കോവിഡ് സാഹചര്യത്തില്‍ രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിക്കാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്റെ സാധുത നീട്ടാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ടെക്സസ് ആസ്ഥാനമായുള്ള ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന എൻജിഒയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
english summary; FCRA Registration: Petition in the Supreme Court
you may also like this video;