Site iconSite icon Janayugom Online

വയനാട്ടില്‍ വീണ്ടും ഭീതി: ഭൂമിക്കടിയിൽ ഉഗ്രശബ്ദവും പ്രകമ്പനവും; പാലക്കാട്, കോഴിക്കോട് ജില്ലകളിലും മുഴക്കം

wayndwaynd

ഉരുൾദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിൽ വീണ്ടും ആശങ്ക സൃഷ്ടിച്ച് ഭൂമിക്കടിയിൽ ഉഗ്രശബ്ദവും തുടർ പ്രകമ്പനവും. കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ചില പ്രദേശങ്ങളിലും സമാനമായ പ്രകമ്പനങ്ങളുണ്ടായി. ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലെയുള്ള ശബ്ദവും പ്രകമ്പനവും ഉണ്ടായതായാണ് വിവിധ പ്രദേശവാസികള്‍ പറഞ്ഞത്. എന്നാല്‍ ഇത് ഭൂചലനമല്ലെന്നും ഭൂമിക്കടിയിലെ മണ്‍പാളികളിലുണ്ടായ ഘര്‍ഷണമാകാമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

വയനാട്ടില്‍ എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമല, അമ്പലവയൽ വില്ലേജിലെ റീജ്യണൽ അഗ്രകൾച്ചറൽ റിസര്‍ച്ച് സ്റ്റേഷൻ, മാങ്കൊമ്പ്, പടിപ്പറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ ഭാഗങ്ങളിലാണ് ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. ഉടൻതന്നെ ജില്ലാ ഭരണകൂടം ഇടപെട്ട് ആളുകളെ മാറ്റുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. 

Eng­lish Sum­ma­ry: Fear again in Wayanad: Vio­lent noise and vibra­tion under­ground; Palakkad and Kozhikode dis­tricts are buzzing

You may also like this video

Exit mobile version