ശശി തരൂരിനെ പോലൊരു ഹിന്ദുത്വ സേവകനെ ജയിപ്പിച്ചതിൽ കുറ്റബോധം തോന്നുന്നുവെന്ന് മുൻ വെൽഫെയർ പാർട്ടി വനിതാ നേതാവ് ശ്രീജ നെയ്യാറ്റിൻകര. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരരുതെന്ന ജാഗ്രതയോടെയാണ് തരൂരിന് വോട്ട് ചെയ്തതെന്നും സമൂഹ മാധ്യമത്തിൽ ശ്രീജ കുറിച്ച പോസ്റ്റ് വൈറലാവുകയാണ്.
മുൻപുള്ള പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് താൻ വെൽഫെയർ പാർട്ടിയുടെ ഭാരവാഹിയായിരുന്നു. ബിജെപിയെ പരാജയയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തി തെരുവുകളിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു. അന്ന് തരൂരിന് വേണ്ടി വോട്ടഭ്യർത്ഥിച്ചു കൊണ്ട് വീടുകൾ കയറിയിറങ്ങി. കുടുംബ സദസുകളിലും തെരുവുകളിലും തൊണ്ട പൊട്ടി പ്രസംഗിച്ചു. ഇപ്പോൾ തരൂരിന്റെ അപകടകരമായ ഹിന്ദുത്വ സേവ കണ്ട് കുറ്റ ബോധത്തോടെ സഖാവ് പന്ന്യൻ രവീന്ദ്രനോട് പരസ്യമായി മാപ്പ് പറയുന്നുവെന്നും ശ്രീജ പറഞ്ഞു.

