Site iconSite icon Janayugom Online

വ്യായാമത്തിനിടെ കുഴഞ്ഞുവീണു;യുവതിക്ക് ദാരുണാന്ത്യം

കൊച്ചി എളമക്കരയില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു.എളമക്കര ചിക്കപ്പറമ്പില്‍ ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യ അരുന്ധതിക്കാണ് ദാരുണാന്ത്യം ഉണ്ടായത്.ഇന്ന് രാവിലെ വ്യായാമം ചെയ്ത്‌കൊണ്ടിരിക്കെ ജിമ്മിലെ ട്രഡ് മില്ലില്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version