ഡ്യൂട്ടിക്കിടെ കൊക്കയിലേക്ക് വീണ മലയാളി സൈനികന് വീരമൃതു. മലപ്പുറം ചെറുകുന്ന് സ്വദേശിയായ സുബേദാർ സജീഷ് കെ ആണ് മരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. ഇന്നലെയാണ് അപകടം നടന്നത്. ഭൗതിക ശരീരം ഇന്ന് പുലർച്ചയോടെ നാട്ടിൽ എത്തിക്കും. നാളെ രാവിലെ നാട്ടിൽ പൊതു ദർശനം ഉണ്ടാകും.
ഡ്യുട്ടിക്കിടയിൽ കൊക്കയിലേക്ക് വീണു; മലപ്പുറം സ്വദേശിയായ സൈനികന് വീരമൃത്യു

