ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടയിൽ കൊക്കയിൽ വീണ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി തോബിയാസാണ് (58) കൊക്കയിൽ വീണത്. വാഗമൺ സന്ദർശിക്കാൻ എത്തിയ ഇവർ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി 200 അടി താഴ്ചയുള്ള കൊക്കയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. രാത്രി 8.30 യോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ ഉടൻ മൂലമറ്റം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടയിൽ കൊക്കയിൽ വീണു; വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

