Site iconSite icon Janayugom Online

സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഒരു മലയാളി യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് പരാതി. 

ഇന്ത്യൻ നിയമത്തിലെ ഭാരതീയ ന്യായ സംഹിതയിലെ 79, 75(3), 3(5) എന്നീ വകുപ്പുകളും, ഐടി ആക്ട് 67-ാം വകുപ്പും പ്രകാരമാണ് കേസ്. കൂടാതെ, ഷാജൻ സ്കറിയയുടെ വീഡിയോക്ക് താഴെ യുവതിയെ അപമാനിക്കുന്ന തരത്തിൽ കമന്റ് ചെയ്ത നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version