Site icon Janayugom Online

ഫിഫ നടപടി; ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ താല്‍കാലിക ഭരണ സമിതിക്ക് ചുമതല ഏല്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി

ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ നടത്തിപ്പിന് താല്‍കാലിക ഭരണ സമിതി രൂപീകരിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയതു. മൂന്നംഗ ഭരണ സമിതിക്ക് ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് എ നാസര്‍, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

റിട്ടയേര്‍ഡ് ജഡ്ജി അനില്‍ ആര്‍ ദവേ അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് ദില്ലി ഹൈക്കോടതി രൂപം നല്‍കിയത്. സമിതിയെ സഹായിക്കാന്‍ കായിക താരങ്ങളായ അഞ്ചു ബോബി ജോര്‍ജ്ജ്, അഭിനവ് ബിദ്ര, ബോംബെയിലാ ദേവി എന്നിവരെയും നിയോഗിച്ചിരുന്നു. ഹൈക്കോടതി നടപടി ഇന്ത്യയുടെ കായിക മേഖലയേയും കായിക സംഘടനകളുടെ സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഐഒഎ സുപ്രീം കോടതിയെ അറിയിച്ചു.

Eng­lish sum­ma­ry; FIFA action; The Supreme Court said that the Inter­im Gov­ern­ing Body of the Indi­an Olympic Asso­ci­a­tion can­not take charge

You may also like this video;

Exit mobile version