Site iconSite icon Janayugom Online

വര്‍ഗ്ഗീയതയെ മത നിരപേക്ഷത കൊണ്ട് നേരിടേണം: മുഖ്യമന്ത്രി

വര്‍ഗ്ഗീയതയെ വര്‍ഗ്ഗീയത കൊണ്ട് നേരിടാനാവില്ലെന്നും പകരം മത നിരപേക്ഷത കൊണ്ടാണ് നേരിടേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതന്യൂനപക്ഷങ്ങള്‍ക്ക് ഒരു ഭയമുണ്ടായിട്ടുണ്ട് . അതിനെ ചിലര്‍ ഉപയോഗിക്കുകയാണെന്നും വര്‍ഗ്ഗീയ ശക്തികളാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ എസ് എസ് നടത്തുന്ന ആക്രമണങ്ങളെ ഞങ്ങളുടെ തടിമിടുക്ക് കൊണ്ട് നേരിടാന്‍ കഴിയുമെന്ന് കരുതി എസ്ഡിപിഐയുടെ നേതൃത്വത്തില്‍ മുന്നോട്ട് വരികയാണ് ഇത് ആര്‍ക്ക് ഗുണം ചെയ്യുമെന്നും വര്‍ഗ്ഗീയത വളര്‍ത്താന്‍ മാത്രമേ ഇതിലൂടെ കഴിയൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത് മുസ്ലീംങ്ങള്‍ക്കു വേണ്ടിയല്ല. 

ആര്‍ എസ് സ് ഇത് ഉപയോഗിച്ച് വളരും. ന്യൂനപക്ഷ – വര്‍ഗ്ഗീയത ശക്തിപ്പെട്ടാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയും ശക്തിപ്പെടും. രണ്ട് വര്‍ഗ്ഗീയതയും പരസ്പര പൂരകങ്ങളാണ്. രണ്ടിനെയും ഒരു പോലെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണം. വര്‍ഗീയതക്കെതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തല തൊട്ടപ്പന്‍ തന്നെ വര്‍ഗ്ഗീയതക്കനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ആര്‍ എസ് എസിനെതിരായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. എപ്പോഴും സമരസപ്പെട്ടു പോവുകയാണെന്നും കോണ്‍ഗ്രസ് ബദലല്ലെന്നും ബദലിന് ബദല്‍ നയം വേണമെന്നും കോണ്‍ഗ്രസിന് ബദല്‍ നയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:Fight com­mu­nal­ism with sec­u­lar­ism: CM
You may also like this video

Exit mobile version