നിരന്തരം വിവാദങ്ങളുണ്ടാക്കി ചലച്ചിത്ര അക്കാദമിയെ അപമാനിതമാക്കുന്ന ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങള്‍. രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയില്‍ യോഗം ചേര്‍ന്ന അംഗങ്ങള്‍ രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജനറല്‍ കൗണ്‍സിലിലെ 15 അംഗങ്ങളില്‍ ഒമ്പത് പേര്‍ യോഗത്തില്‍ പങ്കെടുത്തു. ടാഗോർ തിയേറ്ററിലെ ജനറൽ കൗൺസിൽ ഹാളിലായിരുന്നു യോഗം. മനോജ് കാന, എന്‍ അരുൺ, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരൻ, പ്രകാശ് ശ്രീധർ, ഷൈബു മുണ്ടയ്ക്കൽ (വിസ്മയ), ജോബി, സിബി, സോഹന്‍ സീനുലാല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം ഒരു മണിക്കൂറിലധികം നീണ്ടു. ഏകാധിപത്യ നിലപാടുകളും താന്‍പ്രമാണിത്തവുമാണ് ചെയര്‍മാനുള്ളതെന്നും വിവാദങ്ങളിലൂടെ അക്കാദമിയെ അപമാനിതമാക്കുന്ന നടപടികളാണ് അദ്ദേഹത്തിന്റേതെന്നുമാണ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. യോഗത്തിന് മുമ്പുതന്നെ നാല് അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് ഈ വിഷയമുന്നയിച്ച് കത്ത് നല്‍കിയിരുന്നു. മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, പ്രകാശ് ശ്രീധർ എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.
English Summary: Film Academy members filed a complaint against Ranjith
You may also like this video