Site iconSite icon Janayugom Online

സിനിമ‑സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു

സിനിമ ‑സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. അവര്‍ക്ക് 81 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ 1.20 ഓടെ ഷൊര്‍ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് നാലു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ക്കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.

200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. നാടകരംഗത്തുനിന്നാണ് ചലച്ചിത്ര രംഗത്തെത്തിയത്. ഭര്‍ത്താവ് ഗണേഷും നാടക-ചലച്ചിത്ര നടനായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

1976‑ല്‍ പുറത്തുവന്ന മണിമുഴക്കം ആണ് ആദ്യ ചിത്രം. കലാഭവന്‍ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, മീശമാധവന്‍, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Exit mobile version