Site icon Janayugom Online

സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ: മന്ത്രി വി ശിവൻകുട്ടി

കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവില്‍ സാങ്കേതിക വിദഗ്‌ധരുടെ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ അനുസരിച്ച് തീരുമാനാമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളത്തെ അവലോകന യോഗത്തിൽ തീരുമാനം സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനം സ്കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും സ്വീകരിക്കുക.

ENGLISH SUMMARY:Final deci­sion on whether to close schools tomor­row: Min­is­ter V Sivankutty
You may also like this video

Exit mobile version