വിയ്യൂർ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട ഗുണ്ടാ നേതാവും മോഷ്ടാവുമായ തമിഴ്നാട് സ്വദേശി ബാലമുരുകൻ പിടിയിൽ. ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തമിഴ്നാട് പൊലീസ് സംഘം പിടികൂടിയത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രാത്രിയോടെ റിമാൻഡ്ചെയ്തു. രാത്രിയോടെ മധുര പാളയം കോട്ടയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ തൃശ്ശൂർ വിയ്യൂർ പൊലീസിനെ കൈമാറുന്ന അടക്കമുള്ള നടപടികൾ ഉടനെ ഉണ്ടാകും.
നവംബർ മൂന്നിനാണ് ഇയാൾ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ടത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ രാത്രിയായിരുന്നു സംഭവം. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ്. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങിയ ശേഷം ഒപ്പമുള്ള പൊലീസുകാരെ തള്ളിയിട്ട ശേഷമാണ് ഓടിയ ഇയാൾക്കെതിരെ വ്യപക തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. തമിഴ്നാട് പൊലീസിന്റെ വീഴ്ച സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവന്നത്. പൊലീസിനെ ആക്രമിച്ച് നേരത്തെയും രക്ഷപെട്ട കേസിലുൾപ്പടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിൽ പ്രതിയാണ് ഇയാൾ.

