Site iconSite icon Janayugom Online

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാഷ്‌ട്രപതിയെ സന്ദർശിച്ചു ; ആദായനികുതിയിലും പെട്രോൾ വില വർധനവിലും മാറ്റം ഉണ്ടാകുമോ എന്ന ആകാംക്ഷയിൽ രാജ്യം

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. ആദായനികുതിയില്‍ മാറ്റമുണ്ടാകുമോ എന്നാണ് ഇടത്തരം വരുമാനക്കാര്‍ ഉറ്റുനോക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യത കുറവാണെന്നാണു നിഗമനം. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാടിനു മാത്രമായി 2000 കോടി രൂപയും ചോദിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിനു തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.3– 6.8% ആയിരിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ റിപ്പോർട്ട്. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും 7 ശതമാനത്തിന് താഴെയായിരിക്കും രാജ്യത്തിന്റെ വളർച്ചയെന്ന് ഏറക്കുറെ വ്യക്തമായി.അടിക്കടി ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് താളംതെറ്റിക്കുന്നത്. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പെട്രോളും ഡീസലും തീരുന്ന വേഗത്തിലാണ് പോക്കറ്റും കാലിയാകുന്നതെന്ന് ജനങ്ങൾ പറയുന്നു. ഇന്ധന വില കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

Exit mobile version