Site icon Janayugom Online

കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്; ശമ്പളം വിഷുവിന് മുമ്പ്

ശമ്പളവിതരണം പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇടതുയൂണിയൻ സമരം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നടപടി.

80 കോടി രൂപവേണം കെഎസ്ആർടിസിക്ക് ഒരുമാസം ശമ്പളം നൽകാൻ. ബാക്കി തുക കെഎസ്ആർടിസി കണ്ടത്തേണ്ടിവരും. ധനവകുപ്പ് 30 കോടി അനുവദിച്ചതോടെ വിഷുവിന് മുമ്പായി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം ഇതുവരെ കെഎസ്ആർടിസിക്ക് 232കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ബജറ്റിൽ സർക്കാർ ആയിരം കോടി രൂപയാണ് അനുവദിച്ചത്.

Eng­lish sum­ma­ry; Finance Min­istry allo­cates Rs 30 crore to KSRTC; Salary before Vishu

You may also like this video;

Exit mobile version