Site iconSite icon Janayugom Online

കോണ്‍ഗ്രസ് എംപി ആന്റോ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ഫിനാന്‍സ് ഉടമ

കോണ്‍ഗ്രസ് എംപി ആന്റോആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി തിരുവല്ല നെടുംപുറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൻ്റെ അടുത്ത് നിന്ന് പണം വാങ്ങിയെന്നും എന്നാല്‍ ആ പണം തിരികെ തന്നില്ലെന്ന് ആന്റോആന്റണി എം പിക്കെതിരെ അദ്ദേഹം പറഞ്ഞു.ഒരു ഈടും നൽകാതെയാണ് ആന്റോ ആൻറണിക്ക് പണം നൽകുന്നത്. 

ഇതുവരെ ഇരുപത് ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്ന് എൻ എം രാജു മാധ്യമങ്ങളോട് പറഞ്ഞു. നെടുംപറമ്പിൽ ഫിനാൻസിൽ കഴിഞ്ഞ ദിവസം സ്വർണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട് ഇ ഡി പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Exit mobile version