Site icon Janayugom Online

കോവിഡ് മൂലം അനാദരായ കുട്ടികള്‍ക്ക് ധനസഹായം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു

കോവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ട് കുട്ടികൾക്കായി മൂന്ന് ലക്ഷം രൂപ വീതം സർക്കാർ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചു. ഇതിന്റെ രേഖകൾ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തിൽ മന്ത്രി പത്തനംതിട്ട ജില്ലാശിശു സംരക്ഷണ ഓഫീസർ നിതാദാസിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

മാതാപിതാക്കൾ അല്ലെങ്കിൽ നിലവിലുള്ള ഏക രക്ഷിതാവ് കോവിഡ് മൂലം മരണപ്പെടുന്ന സാഹചര്യത്തിൽ ആ കുട്ടികൾക്ക് ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുകയും 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് കൈമാറും. കൂടാതെ പ്രതിമാസ ധനസഹായം എന്ന നിലയിൽ 2000 രൂപ വീതം ഈ കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുകയും ചെയ്യും.

കോവിഡ് മൂലം മാതാപിതാക്കൾ അല്ലെങ്കിൽ നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുന്ന എല്ലാ കുട്ടികൾക്കും ഈ ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 54 കുട്ടികൾക്ക് ഇത്തരത്തിൽ ധനസഹായം അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ചടങ്ങിൽ വനിത ശിശു വികസന ഓഫീസർ പി എം തസ്‌നിം, കുട്ടികളുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.

eng­lish summary;Financial assis­tance for chil­dren orphaned by covid

you may also like this video;

Exit mobile version