Site iconSite icon Janayugom Online

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി :അടിയന്തര പ്രമേയത്തിന് സ്പീക്കറുടെ അനുമതി

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി യില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുമതി നല്‍കി. ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയാണ് സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കുക.

പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പ്രമേയ നോട്ടീസിന് അനുമതി നല്‍കിയത്.കോണ്‍ഗ്രസില്‍ നിന്നുള്ള റോജി എം ജോണ്‍ ആണ് അടിയന്തരപ്രമേയം അവതരിപ്പിക്കുക.

Eng­lish Summary:
Finan­cial con­di­tion of the state: Speak­er’s per­mis­sion for urgent resolution

You may also like this video:

YouTube video player
Exit mobile version