സിനിമ നടൻ ബാബുരാജിന്റെ കല്ലാറിനു സമീപം കമ്പി ലൈനിലുള്ള റിസോർട്ടുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടിനെത്തുടർന്ന് ഉണ്ടായ കേസിൽ മുൻകൂർ ജാമ്യവുമായി നടൻ ബാബുരാജ്. അടിമാലി പൊലിസ് സ്റ്റേഷനിലെത്തിയ ബാബുരാജിനെ അറസ്റ്റ് രേഖപ്പെടുത്താതെ നോട്ടീസ് നൽകി വിട്ടയച്ചു. മുൻകൂർ ജാമ്യമുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു മുൻകൂർ ജാമ്യത്താൽ രേഖപ്പെടുത്തിയിരുന്നതെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്താതെ നോട്ടീസ് നൽകി വിടുകയായിരുന്നു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ബാബുരാജ് നോട്ടീസ് വാങ്ങി സ്ഥലം വിട്ടു. നെല്ലിമറ്റം സ്വദേശിയായ അരുൺ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
കല്ലാറിനു സമീപമുള്ള ബാബുരാജിന്റെ റിസോർട്ട് 40 ലക്ഷം രൂപയ്ക്ക് ഇയാൾ വാടകയ്ക്ക് കൊടുത്തു. എന്നാൽ റിസോർട്ടിലെ കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്ത് നമ്പർ നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് നികുതി സംബന്ധമായ കാര്യങ്ങൾക്ക് തടസ്സം നേരിട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കരാർ വ്യവസ്ഥകൾക്ക് വിപരീതമായി നിയമപരമായി പ്രശ്നങ്ങളുള്ളതിനാൽ പണം തിരികെ നൽകണമെന്നും കരാറിൽ നിന്നു പിൻമാറുന്നതായും അറിയില്ലെങ്കിലും പണം തിരികെ നൽകിയില്ല. ഇതിനെത്തുടർന്നാണ് ഇടുക്കി എസ്.പി.യ്ക്ക് അരുൺ പരാതി നൽകുന്നത്.കേസിന്റെ ഭാഗമായി അടിമാലി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദ്ദേശത്തേത്തുടർന്നാണ് ബാബുരാജ് എത്തിയത്.
കോടതി ഉത്തരവ് പ്രകാരം എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ ഹാജരാകണമെന്നും എതിർകക്ഷിയെതതിരെ ഭീഷണിയോ മറ്റ് കാര്യങ്ങളോ ഉണ്ടാകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. പകരം അടുത്ത നാലിനു് സ്റ്റേഷനിൽ ഹാജരാകണമെന്ന നോട്ടീസ് നൽകുക മാത്രമാണ് പൊലീസ് ചെയ്തത്.
English Summary: Financial fraud: Actor Babu Raj on anticipatory bail, police did not arrest him
You may also like this video