Site iconSite icon Janayugom Online

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് പ്രതികൾ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ ദിവ്യ ഇനിയും കീഴടങ്ങിയിട്ടില്ല. ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയിലെ ക്യൂ ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
നേരത്തെ മ്യൂസിയം പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, അന്വേഷണം കാര്യമായി മുന്നോട്ട് പോകാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Exit mobile version