തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിന്റെ നേതൃത്വത്തില്‍ നടത്തിയ കൂടുതല്‍ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്ത്. പെരുമ്പഴുതൂർ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണ സംഘത്തിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തി എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.ജോസ് ഫ്രാങ്ക്ലിൻ ഉൾപ്പെടുന്ന ഭരണസമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.
സംഘത്തിൽ 78,23,482 രൂപയുടെ ക്രമക്കേട് നടത്തിയതായി സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കണ്ടെത്തി. ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതിന്റെ രേഖകൾ പുറത്തുവന്നതായി പറയപ്പെടുന്നു. ചില സ്വകാര്യ ചാനലുകള്‍ക്ക് ഇതിന്റെ കോപ്പി കിട്ടിയിട്ടുണ്ട്.സഹകരണ സംഘം സെക്രട്ടറി, പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ ജോയിന്റ് രജിസ്ട്രാർ നിർദേശം നൽകി.
അതേസമയം സഹകരണ സംഘത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പിൽ നടപടി നേരിട്ടിട്ടും ജോസ് ഫ്രാങ്ക്ളിനെ കൈവിടാതെ കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുകയാണ്. ഇയാളെ തുടർന്നും തുടർന്നും നിരവധി സഹകരണ സംഘങ്ങളുടെ ഭാരവാഹിയാക്കി നിയമിക്കുകയായിരുന്നു കോൺഗ്രസ്. എന്നാൽ ജോസ് ഫ്രാങ്ക്ളിനെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലും ഭിന്നത രൂക്ഷമാകുകയാണ്. സ്ഥാനമാനങ്ങൾ സാമ്പത്തിക തട്ടിപ്പുകൾക്കും ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുവെന്ന പരാതി പാർട്ടിക്കുള്ളിൽ തന്നെ വ്യാപകമായി ഉയരുകയാണ്.

