Site iconSite icon Janayugom Online

മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവായി

medical collegemedical college

മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവായി. മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളജിലെ ആശുപത്രി വികസന ഫണ്ടിലെ ക്രമക്കേടിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറിയും എച്ച്ഡിഎസ് അംഗവുമായ കെ എച്ച് ദാനചന്ദ്രൻ ആണ് വിജിലൻസിന് പരാതി നല്‍കിയത്. ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എൽ പി ഗീതാകുമാരിയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് നിർദേശം നൽകിയത്.

ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം ഒരു വർഷത്തെ എച്ച്ഡിഎസ് ഫണ്ട് ജില്ല ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10.17 ലക്ഷം രൂപ ക്രമക്കേട് കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്, ലേ സെക്രട്ടറി, ആർഎംഒ എന്നിവരെ പ്രതികളാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എച്ച് ദാനചന്ദ്രൻ, കലക്ടറുടെ അന്വേഷണ റിപ്പോർട്ട് സഹിതം വിജിലൻസിന് പരാതി നൽകിയത്.

Eng­lish Sum­ma­ry: Finan­cial irreg­u­lar­i­ties in med­ical col­lege; A vig­i­lance inves­ti­ga­tion has been ordered

You may also like this video

Exit mobile version