സാമ്പത്തിക ബാധ്യതയെ തുടർന്ന് പഞ്ചായത്ത് അംഗത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യനാട്-കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൈക്രോ ഫിനാൻസ് ഇടപാടിൽ നാട്ടുകാർക്ക് ശ്രീജ പണം നൽകാൻ ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ടവർ വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പും ശ്രീജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

