Site icon Janayugom Online

സാമ്പത്തിക സംവരണം: വിധി നാളെ

വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കണമെന്ന ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നാളെ സുപ്രീം കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഏഴ് ദിവസം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 27നാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103–ാം ഭേദഗതിയെന്നതാണ് ബെഞ്ച് പരിഗണിക്കുന്ന വിഷയം. 

Eng­lish Sum­ma­ry: Finan­cial reser­va­tion: judg­ment tomorrow

You may also like this video also

Exit mobile version