Site icon Janayugom Online

17കാരന് ബൈക്ക് നൽകി; സഹോദരന് 34,000 രൂപ പിഴയും തടവും

17കാരന് ബൈക്ക് ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴയും ഒ​രു​ദി​വ​സ​ത്തെ വെ​റും ത​ട​വും ശി​ക്ഷ​വി​ധി​ച്ചു. വാഹനത്തിന്റെ ആർസി ഉടമയായ ആ​ലു​വ സ്വ​ദേ​ശി റോ​ഷ​നെ​തി​രെയാണ് സെ​ഷ​ൻ 180 പ്ര​കാ​രം 5000 രൂ​പ​യും 199 എ ​പ്ര​കാ​രം 25,000 രൂ​പ പി​ഴ​യും കോ​ട​തി സ​മ​യം തീരുന്ന​തു​വ​രെ ഒ​രു​ദി​വ​സം വെ​റും ത​ട​വും വിധിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് സഹോദരന്റെ ബൈക്കുമായി പോകുകയായിരുന്ന പതിനേഴുകാരനെ ആലുവയിൽ പിടിച്ചത്. രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം കേസ് ജുവനൈൽ ബോർഡിനു കൈമാറി.

ബൈക്കിന്റെ ആർസി ഉടമയായ ജ്യേഷ്ഠന്, പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ബൈക്ക് ഓടിക്കാൻ നൽകിയതിന് 25,000 രൂപ, ലൈസൻസ് ഇല്ലാത്തയാൾക്കു ബൈക്ക് നൽകിയതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിന് 2,000 രൂപ, ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാതിരുന്നതിന് 500 രൂപ വീതം, സാരിഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിന് 1,000 രൂപ എന്നിവ ചേർത്താണ് 34,000 രൂപ പിഴ ചുമത്തിയത്. ബൈക്കിന്റെ ആർസി ഒരു വർഷത്തേക്കു റദ്ദാക്കും.

Eng­lish Sum­ma­ry: Fine for broth­er to give bike to 17 year old
You may also like this video

Exit mobile version