Site icon Janayugom Online

നഗരത്തെ നടുക്കി തീപിടിത്തം; എല്ലാം പോയില്ലേ ഇനി എന്തു പറയാന്‍, പ്രദേശവാസികള്‍

തീപിടിത്തത്തിന്റെ ഞെട്ടലിലാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സമീപവാസിയായ ഭക്തവത്സലനും കുടുംബവും. ‘എല്ലാം പോയില്ലേ ഇനി എന്തു പറയാന്‍ ’ എന്ന് ഭാര്യ ലീലാമ്മാള്‍ ഏഴുമാസം പ്രായമുള്ള പേരക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് സംഭവത്തെക്കുറിച്ച് ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു. തീപിടിത്തത്തില്‍ ഗോ‍‍ഡൗണിന് സമീപത്തെ മൂന്ന് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് ഭക്തവത്സലന്റെ വീടിനാണ്. 

ഭക്തവത്സലന്റെ മകനും മകളും ഉള്‍പ്പെടുന്ന രണ്ടംഗ കുടുംബം ഒരു കോമ്പൗണ്ടില്‍ രണ്ടു വീടുകളിലായാണ് താമസിക്കുന്നത്. തീപിടിത്തം ഉണ്ടായപ്പോള്‍ ആറ് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ ഭക്തവത്സലന്റെ മകന്‍ സന്തോഷിന്റെ ഏഴു മാസം പ്രായമായ മകള്‍ അതീനയും ഉണ്ടായിരുന്നു. തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും വലിയ തോതില്‍ പുക ഉയര്‍ന്നപ്പോള്‍ മഴക്കാര്‍ ആണെന്നു കരുതിയാണ് മരുമകള്‍ പ്രതിഭ പുറത്തേക്കിറങ്ങിയത്.

പെട്ടെന്നാണ് വീടിന് സമീപത്തേക്ക് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും പ്രതിഭ പറഞ്ഞു. ഉടന്‍ കയ്യില്‍ കിട്ടിയ സാധനങ്ങളെടുത്ത് എല്ലാവരും പുറത്തേക്കോടി. മൂന്ന് മുറികള്‍ പൂര്‍ണമായും നശിച്ചു. വീടിന്റെ ആധാരം ഉള്‍പ്പെടെ തീയിലമര്‍ന്നു. പുറത്തേക്ക് രക്ഷപ്പെടുന്നതിനിടയില്‍ ഇവര്‍ തന്നെയാണ് കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന ജീവനക്കാരില്‍ ഒരാളെ രക്ഷപ്പെടുത്തിയതും. ഭക്തവത്സലന്റെ മകന്‍ അലോഷ്യസ് ജോസ്, ഭാര്യ രാജേശ്വരി, ഇവരുടെ പതിനൊന്ന് വയസുള്ള മകള്‍ അനിഖയും ഉള്‍പ്പെടെ എല്ലാവരും തൊട്ടടുത്ത വീട്ടിലേക്ക് മാറി. 

Eng­lish Sum­ma­ry: fire acci­dent at Thiruvananthapuram

You may also like this video

Exit mobile version